page contents

ഡിജിറ്റൽ ബിസിനസ് കാർഡ്

കോവിഡ് അതിവ്യാപനം മനുഷ്യജീവിതമാകെ മാറ്റിമറിച്ചിരിക്കുകയാണ്. സമ്പർക്ക നിയന്ത്രണങ്ങൾ മൂലം വ്യവസ്ഥാപിതമായ പല രീതികളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഡിജിറ്റൽ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഫലപ്രദമായ ബിസിനസ് അന്തരീക്ഷം നിർമ്മിക്കാൻ ലോകമാകെ ശ്രമങ്ങൾ നടന്നുവരുന്നു.

ഡിജിറ്റൽ  മാർഗങ്ങളിലൂടെ നിങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ മറ്റുള്ളവരെ സഹായിക്കുന്ന ഒരു സംവിധാനമാണ് ഡിജിറ്റൽ ബിസിനസ് കാർഡ്. ചുരുക്കിപ്പറഞ്ഞാൽ  നിങ്ങളുടെ ബിസിനസ് ലോകത്തിലേക്ക് കടന്നുവരാനുള്ള ഒരു മാർഗ്ഗദർശിയാണിത്.

മൊബൈൽ ഫോണുകളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഡിജിറ്റൽ ബിസിനസ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

സാധാരണ ബിസിനെസ്സ് കാർഡിൽ നോക്കി ഫോൺ നമ്പർ ഡയൽ ചെയ്യുന്ന ആയാസകരമായ പ്രക്രിയയ്ക്ക് പകരം  ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഫോണിലേക്കു വിളിക്കാനും നിങ്ങളുടെ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണിൽ സേവ് ചെയ്യാനും  ഇ-ബിസിനസ് കാർഡിൽ കേവലം ഒരു സ്പർശനം മാത്രം മതിയാകും. വിരലൊന്നനക്കിയാൽ മതി ഗൂഗിൾ മാപ് നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കും. ഇത് നിങ്ങളുടെ വെബ്സൈറ്റും സാമൂഹ്യ മാധ്യമങ്ങളിലെ പേജുകളുമൊക്കെ സന്ദർശകരുടെ വിരൽത്തുമ്പിലേക്ക് ബന്ധിപ്പിക്കുന്നു.

ഇമെയിൽ വഴിയും, വാട്ട്സ് ആപ്പ് വഴിയും ഇ-ബിസിനസ് കാർഡ് അയച്ചുകൊട്ക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ വെബ്സൈറ്റിലോ, ഗൂഗിൾ ഡ്രൈവിലോ, ഡ്രോപ്പ് ബോക്സിലോ ഇവയെ സൗജന്യമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ അതിന്റെ ലിങ്ക് SMS ആയി പങ്കുവെക്കാനും സാധിക്കും.

ഗോൾഡൻ ബീ കമ്മ്യൂണിക്കേഷൻസ് ഇ-ബിസിനസ് കാർഡുകൾ തയാറാക്കി നൽകുന്നുണ്ട്. അഞ്ഞൂറ്  (500/-) രൂപയാണ് ഇപ്പോൾ  ഇതിന്റെ വില. ഇത്തരമൊരു ഡിജിറ്റൽ ബിസിനസ് കാർഡ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇതോടൊപ്പമുള്ള മാതൃകാ ഇ-ബിസിനസ് കാർഡ് ഉപയോഗിച്ച് ഞങ്ങളെ ബന്ധപെടുക. (Download)

ചില സാമ്പിൾ ഡിസൈനുകൾ താഴെ കാണാം. നിങ്ങളുടെ ഡിജിറ്റൽ ബിസിനസ് കാർഡ് നിർമ്മിക്കാൻ ആവശ്യമായ വിവരങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ പങ്കുവെക്കാം.

നിങ്ങളുടെ സ്ഥാപനത്തിന്റെ ലോഗോയും (EPS or PDF) ഫോർമാറ്റിൽ അയച്ചുതരുക. ബിസിനസ് കാർഡിൽ നിങ്ങളുടെ ഫോട്ടോ ആവശ്യമാണെങ്കിൽ അതും അയക്കുക. mailto:mail@goldenbee.in

 

പ്രവർത്തനരീതി കാണാം

എങ്ങനെ ഡിജിറ്റൽ ബിസിനസ് കാർഡ് ഓർഡർ ചെയ്യാം?

  • ഡിജിറ്റൽ ബിസിനസ് കാർഡിന്റെ പ്രവർത്തരീതി മനസിലാക്കാം. ഇതിനായി സാമ്പിൾ കാർഡ് തങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുക.
  • മാതൃക ഡിസൈനുകൾ കാണുക.
  • ഗൂഗിൾ ഫോമിൽ താങ്കളുടെ വിവരങ്ങൾ പൂരിപ്പിക്കുക.
  • കമ്പനി ലോഗോയും താങ്കളുടെ ഫോട്ടോയും അയച്ചു തരിക.
  • ഡിജിറ്റൽ ബിസിനസ് കാർഡ്  താങ്കൾക്ക് ലഭിച്ചതിനുശേഷം മാത്രം പണം നൽകുക.

നിങ്ങളുടെ ഡിജിറ്റൽ ബിസിനസ് കാർഡ് നിർമ്മിക്കാനാവശ്യമായ വിവരങ്ങൾ താഴെകാണുന്ന ഗൂഗ്ൾ ഫോമിൽ പൂരിപ്പിക്കുക. നിങ്ങളുടെ കമ്പനിയുടെ ലോഗോയും നിങ്ങളുടെ ഫോട്ടോയും (ഡിജിറ്റൽ ബിസിനസ് കാർഡിൽ ഉപയോഗിക്കണമെങ്കിൽ) അയച്ചുതരിക. mail@goldenbee.in

 

ഗൂഗിൾ ഫോം സമർപ്പിക്കാം

Share This